സ്റ്റോക്ക്‌ഹോം: വിശുദ്ധ ഖുര്‍ആന്‍ അഗ്നിക്കിരയാക്കുമെന്ന് പ്രഖ്യാപിച്ച് തീവ്രവലതുപക്ഷ രാഷ്ട്രീയക്കാര്‍ നടത്തിയ റാലി തടഞ്ഞതിനെ തുടര്‍ന്ന് സ്വീഡനില്‍ വന്‍കലാപം. പൊതുമുതലുകളും വാഹനങ്ങളും കലാപകാരികള്‍ കത്തിച്ചു. നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റു.[www.malabarflash.com]
മുസ്ലിംവിരുദ്ധ റാലി നടത്താന്‍ വന്ന രാഷ്ട്രീയ നേതാക്കളെ അധികൃതര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ അഴിഞ്ഞാടി. പത്ത്‌പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാല്‍മോയിലെ തെരുവുകളില്‍ ടയറുകള്‍ കത്തിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ 300 പേര്‍ റാലി നടത്തി ഖുര്‍ആന്‍ കോപ്പി കത്തിച്ചിരുന്നു. വൈകുന്നേരത്തോടെ ഇവരില്‍ പെട്ട ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയും അക്രമം തുടരുകയായിരുന്നു. കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ ഹാര്‍ഡ് ലൈനിന്റെ നേതാവായ റാസ്മസ് പലുഡാനിനെ തടഞ്ഞതിനെ തുടര്‍ന്ന് അക്രമം രൂക്ഷമാകുകയായിരുന്നു. വെള്ളിയാഴ്ചത്തെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഇയാള്‍ എത്തിയിരുന്നത്. ഇയാളെ രണ്ട് വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞിട്ടുണ്ട്.

0 Comments