Top News

കൗണ്‍സിലിംഗിന്റെ മറവില്‍ പീഡനം; ബത്തേരിയില്‍ വൈദികന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: കുടുംബ വഴിക്ക് കൗണ്‍സിലിംഗിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വയനാട് ബത്തേരിയില്‍ വൈദികന്‍ അറസ്റ്റില്‍.[www.malabarflash.com]

വിശ്വസിപ്പിച്ച് യുവതിയെ പ മറവില്‍ യുവതി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവ വൈദികന്‍ അറസ്റ്റില്‍. കമ്മന സെന്റ് ജോര്‍ജ് താബോര്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വൈദികനായ ഫാ. ബാബു വര്‍ഗീസ് പൂക്കോട്ടിലി (37) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഫാമിലി കൗണ്‍സിലര്‍ കൂടിയായ വൈദികന്‍ പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബ വഴക്ക് പരിഹരിച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും തമ്മില്‍ കൂടുതല്‍ അകറ്റുകയും ചെയ്ത ശേഷം ബലാത്സംഗം ചെയ്തതായാണ് പരാതി. 

യുവതി താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറിയാണ് വൈദികന്‍ പീഡനം നടത്തിയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post