പള്ളിക്കര: ജില്ലയിലെ കായിക കുതിപ്പിന് ഊര്‍ജ്ജം പകരാന്‍ പള്ളിക്കര ചെര്‍ക്കപ്പാറയില്‍ നിര്‍മിച്ച കളിക്കളം കെ. കുഞ്ഞിരാമന്‍ എം.എല്‍ .എ. ഉദ്ഘാടനം ചെയ്തു. രണ്ട് ഏക്കര്‍ സ്ഥലത്ത് പൂര്‍ത്തിയാക്കിയ കളിക്കളo കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ അഭിമാന പദ്ധതിയാണ്.[www.malabarflash.com]
40 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും ആറ് ലക്ഷം രൂപ ജില്ലാ പഞ്ചായത്തും മുടക്കിയാണ് നിര്‍മ്മിച്ചത് . 700 പേര്‍ക്ക് ഒരേ സമയം മത്സരം ആസ്വദിക്കാവുന്ന തരത്തിലുള്ള ഗാലറിയും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.
40 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും ആറ് ലക്ഷം രൂപ ജില്ലാ പഞ്ചായത്തും മുടക്കിയാണ് നിര്‍മ്മിച്ചത് . 700 പേര്‍ക്ക് ഒരേ സമയം മത്സരം ആസ്വദിക്കാവുന്ന തരത്തിലുള്ള ഗാലറിയും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി അധ്യക്ഷയായി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. സോളമന്‍, വനിതാ ക്ഷേമ ഓഫീസര്‍ സുരേഷ് കസ്തൂരി, കരുണാകരന്‍ കുന്നത്ത്, കെ. ഭാനുമതി, കെ.രവീന്ദ്രന്‍, രാഘവന്‍ വെളുത്തോളി, ടി. അശോകന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments