Top News

പ്രസാദം വായിൽ നിന്നുമെടുത്ത് നൽകുന്ന സ്വാമി കോവിഡ് മൂലം മരിച്ചു: ആയിരക്കണക്കിന് പേർക്ക് രോഗം വന്നിട്ടുണ്ടാകാമെന്ന് ആരോഗ്യവിദഗ്ദർ

അഹമ്മദാബാദ്: തന്റെ ഭക്തർക്ക് പ്രസാദം വായിൽ നിന്നുമെടുത്ത് നൽകുന്ന ഗുജറാത്തിലെ മതാചാര്യൻ കോവിഡ് മൂലം മരണമടഞ്ഞത് വൻ ആശങ്കയ്ക്കിടയാക്കുന്നു. ജൂലായ് 16നാണ് അഹമ്മദാബാദിലെ മണിന​ഗർ ശ്രീ സ്വാമിനാരായൺ ​സൻസ്തൻ തലവനായ പുരുഷോത്തം പ്രിയാസ് ദാസ് ശ്രീ മഹാരാജ് (78) രോഗം മൂലം മരണപ്പെടുന്നത്.[www.malabarflash.com]

വായിൽ നിന്നും പാൽ പേഡയെടുത്ത് ഭക്തർക്ക് പ്രസാദമായി നൽകുന്ന ശീലമുള്ള ഇദ്ദേഹത്തിൽനിന്നും ആശ്രമത്തിലെ അന്തേവാസികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർക്ക് രോഗം പകർന്നിട്ടുണ്ടാവാം എന്നാണ് ആരോഗ്യവിദഗ്ധർ അനുമാനിക്കുന്നത്.
ഇദ്ദേഹത്തോടൊപ്പം ആശ്രമത്തിലെ മറ്റ് 10 പുരോഹിതന്മാരിലും കോവിഡ് ബാധ കണ്ടെത്തുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 

ജൂൺ 28നാണ് കോവിഡ് ബാധിതനായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വാമിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post