Top News

ഭാഭിജി പപ്പടം കഴിച്ചാല്‍ കോവിഡ് വരില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രിക്ക് കോവിഡ്

ന്യൂഡല്‍ഹി: ഭാഭിജി പപ്പടം കഴിച്ചാല്‍ കോവിഡ് വരില്ലെന്ന് പ്രസ്താവിച്ച കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് കൊവിഡ്. ഇദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

മേഘ്വാളിന് രണ്ട് തവണ നടത്തിയ കോവിഡ് പരിശോധനയില്‍ രണ്ടാം തവണയാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താന്‍ സുരക്ഷിതനായിരിക്കുന്നുവെന്നും തന്നോട് അടിത്തിടപഴകിയവര്‍ ഉടന്‍ തന്നെ ക്വാറന്റൈനില്‍ പോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ബികനേറില്‍ നിന്നുള്ള ബി ജെ പി എം പിയാണ് വ്യവസായ പാര്‍ലിമെന്ററികാര്യ സഹമന്ത്രിയായ മേഘ്വാള്‍. കോവിഡിനെ മറികടക്കാന്‍ ഭാഭിജി പപ്പടം കഴിച്ചാല്‍ മതിയെന്ന് പറഞ്ഞ് മേഘ്വാള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

കൊറോണ വൈറസിനെതിരായ ആവശ്യമായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാന്‍ ഭാഭാജി പപ്പടം കഴിച്ചാല്‍ മതിയെന്നും ഇതില്‍ പ്രതിരോധത്തിന് സഹായകമായ ഘടടകങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Post a Comment

Previous Post Next Post