Top News

ചൈനയിൽ പുതിയ വൈറസ് ബാധ; ചെള്ള് പനി ബാധിച്ച് ഏഴ് മരണം

ബീജിംഗ്: കോവിഡ് ഭീതി കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ ചെള്ള് പരത്തുന്ന വൈറസ് ബാധിച്ച് ചൈനയിൽ ഏഴ് പേർ മരിച്ചു. 60 പേർക്ക് രോഗം ബാധിച്ചു. ബുനിയ വൈറസ് വിഭാഗത്തിൽപെടുന്ന സിവെർ ഫിവർ വിത്ത് ത്രോംബോസൈറ്റോഫീനിയ സിൻഡ്രോം (എസ് എഫ് ടി എസ്) എന്ന വൈറസാണിത്.[www.malabarflash.com]

ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലെ 37 പേർക്കും അൻഹുയി പ്രവിശ്യയിൽ 23 പേർക്കുമാണ് വൈറസ് ബാധിച്ചത്.

പനിയും ചുമയും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയാംഗ്‌സു തലസ്ഥാനമായ നാൻജിംഗിലെ ഒരു സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പരിശോധനയിൽ ഇവരുടെ രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെയും ല്യൂക്കോസൈറ്റിന്റെയും എണ്ണം കുറയുന്നതതായി ഡോക്ടർമാർ കണ്ടെത്തി. 

ഒരു മാസത്തെ ചികിത്സക്ക് ശേഷം ഇവർ ആശുപത്രി വിട്ടു. എന്നാൽ ഇതൊരു പുതിയ വൈറസ് അല്ലെന്നും 2011ൽ തന്നെ ഇതിന്റെ രോഗാണുക്കളെ ഗവേഷകർ വേർതിരിച്ചതാണെന്നും അധികൃതർ അറിയിച്ചു.
ചെള്ളിൽ നിന്ന് മനുഷ്യനിലേക്ക് പകർന്നതിനാൽ ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത വേണമെന്നും വൈറോളജിസ്റ്റുകൾ അറിയിച്ചു. 

രോഗിയുടെ രക്തത്തി ലൂടെയും കഫത്തിലൂടെയും രോഗം പകരുമെന്നതിനാൽ മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യത കൂടുതലാണെന്ന് തന്നെയാണ് ഷെജിയാംഗ് സർവകലാശാലക്ക് കീഴിലുള്ള ആശുപത്രിയിലെ ഡോക്ടറായ ഷെംഗ് ജിഫാംഗും പറയുന്നത്.

Post a Comment

Previous Post Next Post