NEWS UPDATE

6/recent/ticker-posts

പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ചു

പെരിന്തല്‍മണ്ണ: പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ചു. പുത്തങ്ങാടി ചീരാട്ടമലയില്‍ താമസിക്കുന്ന ചക്കുങ്കല്‍ അനില്‍ തോമസിന്റെ മകന്‍ റിച്ചാര്‍ഡ് അനില്‍ (11) ആണ് മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച  രാവിലെയാണ് റിച്ചാര്‍ഡിന് പാമ്പുകടിയേറ്റത്. പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. അഞ്ജു ജോസഫാണ് മാതാവ്. സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

0 Comments