Top News

ഖത്തര്‍ ലോകകപ്പ്: ഫിക്‌സ് ചര്‍ പുറത്തിറക്കി; ആദ്യ മല്‍സരം നവംബര്‍ 21ന്

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫിക്‌സ് ചര്‍ ഫിഫ പുറത്തിറക്കി. ലോക ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ലോകകപ്പ് പതിവിന് വിപരീതമായി ഇത്തവണ നവംബറിലാണ് ആരംഭിക്കുക.[www.malabarflash.com] 

നവംബര്‍ 21നാണ് ആദ്യമല്‍സരം. ഡിസംബര്‍ 18നാണ് ഫൈനല്‍. എട്ട് സ്‌റ്റേഡിയങ്ങളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുക. ആദ്യമല്‍സരം അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് അരങ്ങേറുക. ഇവിടെ 60,000 പേര്‍ക്ക് ഇരിക്കാനാവും. ഫൈനല്‍ ലൂസൈല്‍ സ്‌റ്റേഡിയത്തിലാണ്. ഇവിടെ 80,000 കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. 

ഒരു ദിവസം നാല് മല്‍സരങ്ങളാണ് നടക്കുക. 32 ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ഖത്തര്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിനാണ് ആദ്യ മല്‍സരം. ഖത്തറിലെ ചൂട് കാരണമാണ് മല്‍സരങ്ങള്‍ നവംബറിലേക്ക് മാറ്റിയത്. 2022ല്‍ തന്നെ നടക്കുന്ന ക്ലബ്ബ് ലോകകപ്പ് ഷെഡ്യൂള്‍ ഇതോടെ മാറിയേക്കും. ജൂണില്‍ ലോകകപ്പ് നടക്കുമെന്ന രീതിയിലാണ് ക്ലബ്ബ് ലോകകപ്പ് തയ്യാറാക്കിയിട്ടുള്ളത്.

Post a Comment

Previous Post Next Post