NEWS UPDATE

6/recent/ticker-posts

തലസ്ഥാനത്തെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 61 ജീവനക്കാര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം : കോവിഡ് രൂക്ഷമായ തിരുവനന്തപുരത്തെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 61 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങരയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചത്.[www.malabarflash.com]

നഗരത്തില്‍ ഒരിടത്ത് ഒരുമിച്ചു താമസിക്കുന്നവരാണ് ഇവര്‍. ഇതോടെ ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി. ഇതില്‍ 130 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. 11 പേര്‍ക്ക്  ബുധനാഴ്ച ജില്ലയില്‍ രോഗം ഭേദമായി.

മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് സമ്പര്‍ക്കം മൂലം രോഗബാധിതരായവരില്‍ കൂടുതലും. രോഗബാധിതരില്‍ ഏഴ് പേരുടെ ഉറവിടം മനസ്സിലാക്കാനായിട്ടില്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ താത്ക്കാലിക ആശുപത്രി സജ്ജീകരിച്ചതായി കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

ജില്ലയില്‍ കോവിഡ് ചികിത്സക്കായി 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തയ്യാറാക്കും. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയവും പരിസരവുമാണ് ഇതിനുപയോഗിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments