Top News

മുക്കുന്നോത്ത് കാവിലമ്മയ്ക്ക് വിരലനക്കത്തിൽ ഒരു ഉപവനം

ഉദുമ: ബാര മുക്കു ന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൻ്റെ കീഴിൽ പ്രവർത്തിച്ച് വരുന്ന ക്ഷേത്ര വാട്സാപ്പ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് 90 വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.[www.malabarflash.com]

ഒരു വിരൽ തുമ്പ് നൊടിച്ചപ്പോൾ വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ഓരോ മരതൈകൾ അവരവരുടെ പേരിൽ ക്ഷേത്രത്തിൽ ഒരു ഉപവനം പദ്ധതി ശാശ്വതമാക്കി മുക്കുന്നോത്ത് കാവ് വാർട്സാപ്പ് ഗ്രൂപ്പ് മാതൃകയായി.

വാട്സാപ്പ് ഗ്രൂപ്പിൽ ഉരിത്തിരിഞ്ഞ് വന്ന കാവിലമ്മയ്ക്ക് ഒരു ഉപവനം എന്ന പദ്ധതി അംഗങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു.

വൃക്ഷതൈകൾക്ക് സംരക്ഷണവലയം, വേനൽ കാലത്ത് വെള്ളം ലഭിക്കാൻ ആധുനിക വാട്ടർഡ്രോപ്പ് എന്നീ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

നീലേശ്വരം കടിഞ്ഞിമൂലയിലെ ജീവനം പദ്ധതിയോടനുബന്ധിച്ച് നടപ്പാക്കി വരുന്ന ഗൃഹവനം പദ്ധതി പ്രകാരം ലഭിച്ച 90 ഔഷധ മരങ്ങളാണ് ആദ്യഘട്ടം എന്ന നിലയിൽ ക്ഷേത്രപറമ്പിൽ വെച്ച് പിടിപ്പിച്ചത്.

പദ്ധതിയുടെ ഉദ്ഘടനം ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് എം.കുഞ്ഞിക്കണ്ണൻ നായർ നിർവ്വഹിച്ചു. ക്ഷേത്ര വൈസ് പ്രസിഡണ്ട് സി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷകശാസ്ത്രജ്ഞനുമായ പി.വി.ദിവാകരൻ, ക്ഷേത്ര സെക്രട്ടറി കെ.കെ.കൃഷ്ണൻ, മേൽശാന്തി മഹാബലേശ്വര ഭട്ട് എന്നിവർ സംസാരിച്ചു. വാർട്സ് കൂട്ടായ്മയുടെ എഡ്മിൻ രാധാകൃഷ്ണൻ മുക്കുന്നോത്ത് സ്വാഗതവും ക്ഷേത്ര വൈസ് പ്രസിഡണ്ട് ഏ.വി.ഹരിഹര സുധൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post