NEWS UPDATE

6/recent/ticker-posts

ഗള്‍ഫില്‍ കോവിഡ് മുക്തനായി നാട്ടിലെത്തിയ ഉദുമ സ്വദേശിക്ക് വീണ്ടും രോഗം

ഉദുമ: രോഗ മുക്തനായി വിദേശത്തുനിന്ന് എത്തിയ ആള്‍ക്ക് വീണ്ടും കോവിഡ്. ഉദുമ സ്വദേശിയായ 42 കാരന്റെ പരിശോധനാഫലമാണ് വീണ്ടും പോസിറ്റീവായത്. കഴിഞ്ഞമാസം പനിബാധിച്ച് റാസല്‍ഖൈമയിലെ ആശുപത്രിയിലെത്തിയ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞിരുന്നു. [www.malabarflash.com]

കോവിഡ് നെഗറ്റീവായ ശേഷമാണ് നാട്ടിലേക്ക് വരാന്‍ ശ്രമം നടത്തിയത്. ഈമാസം 20ന് റാസല്‍ ഖൈമയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴിയാണ് നാട്ടിലേക്ക് വരികയായിരുന്നു.
വീട്ടില്‍ എത്തിയ ഉടനെ ഹോം ക്വാറന്റൈനിലായിരുന്നു. ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തി സുഖവിവരം അന്വേഷിച്ചപ്പോള്‍ ഗള്‍ഫില്‍ വെച്ച് കോവിഡ് മുക്തനായ കാര്യം അറിയിച്ചതിനെ തുടര്‍ന്നാണ്  ഈമാസം 29 ന് ഇയാളെ ഉദുമ പിഎച്ച്‌സിയിലേക്ക് വിളിപ്പിച്ച് സ്രവം എടുത്തിരുന്നത്. 

വ്യാഴാഴ്ചയായാണ് പരിശോധനാഫലമെത്തിയത്. ഇയാളെ വൈകീട്ടോടെ കാസര്‍കോട് മെഡിക്കല്‍ കോളജിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments