NEWS UPDATE

6/recent/ticker-posts

കാസറകോട് കോവിഡ് മരണം : ഹുബ്ലിയില്‍ നിന്നുമെത്തിയ മൊഗ്രാല്‍ പുത്തുര്‍ സ്വദേശിയാണ് മരിച്ചത്

കാസറകോട്: കര്‍ണാടക ഹുബ്ലിയില്‍ നിന്ന് കാറില്‍ വരുന്നതിനിടെ പനി ബാധിച്ചു മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ കോവിഡ് പരിശോധനയുടെ പ്രാഥമിക ഫലം പോസിറ്റീവ്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ ട്രൂ നാറ്റ് പരിശോധനയിലാണ് കോവിഡ് പോസറ്റീവ് ആയത്.[www.malabarflash.com]

വിദഗ്ധ പരിശോധനയ്ക്കായ് ശ്രവം പെരിയ കേന്ദ്ര സര്‍വകലാശാലയിലേക്ക് അയച്ചു.
മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ ബി എം അബ്ദുല്‍ റഹ്മാന്‍ (48) ആണ് മരിച്ചത്. ദീര്‍ഘകാലമായി ഹുബ്ലിയില്‍ വ്യാപാരിയായിരുന്നു അബ്ദുല്‍ റഹ്മാന്‍. 

തിങ്കളാഴ്ച രാത്രിയാണ് ബന്ധുക്കളായ രണ്ടുപേര്‍ക്കൊപ്പം നാട്ടിലേക്ക് പുറപ്പെട്ടത്. വരുമ്പോള്‍ തന്നെ അബ്ദുല്‍ റഹ്മാന് പനിയുണ്ടായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു.

മമ്മിഞ്ഞി-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: അര്‍ഷിദ, അഫീഫ, ഹിബ, റാഹില്‍. സഹോദരങ്ങള്‍: മൊയ്തീന്‍, അബൂബക്കര്‍, അബ്ദുല്ല, ഷാഫി, അഷ്‌റഫ്, ബീവി, ആയിഷ, നഫീസ, റുഖിയ.

Post a Comment

0 Comments