NEWS UPDATE

6/recent/ticker-posts

കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടാം ദിവസവും സ്വര്‍ണവേട്ട; പിടികൂടിയത് 27 ലക്ഷത്തിന്റെ സ്വര്‍ണം, മഞ്ചേശ്വരം സ്വദേശി പിടിയിൽ

കണ്ണൂര്‍: തുടര്‍ച്ചയായ രണ്ടാം ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്ന് എത്തിയ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ ഇതിന് ഏതാണ്ട് 27 ലക്ഷം ഇന്ത്യന്‍ രൂപ വില വരും.[www.malabarflash.com]

ഞായറാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാത്രം ഒരു കോടി ഇരുപത് ലക്ഷത്തിന്റെ സ്വര്‍ണം 7 പേരില്‍ നിന്നായി പിടികൂടിയിരുന്നു. 

കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. നാദാപുരം, കാസര്‍കോട് സ്വദേശികളാണ് ഞായറാഴ്ചയും പിടിയിലായത്.

Post a Comment

0 Comments