Top News

നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട മുന്‍ പഞ്ചായത്ത് പ്രസിഡന്റിനു കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരണപ്പെട്ട ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റിനു കൊവിഡ് സ്ഥിരീകരിച്ചു.[www.malabarflash.com]

കുന്നോത്തുപറമ്പ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പാറാട് പൊന്നന്റപറമ്പത്ത് ആയിഷ ഹജ്ജുമ്മ(64)യ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ ഞായറാഴ്ചയാണു മരണപ്പെട്ടത്. 

ആയിഷ ഹജ്ജുമ്മയുടെ ഭര്‍ത്താവിന് കഴിഞ്ഞ ദിവസം സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആയിഷ ഹജ്ജുമ്മയുടെ സ്രവം പരിശോധനക്കായി ശേഖരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. 

എലാങ്കോട് കുണ്ടുങ്കര കളത്തില്‍ പരേതരായ മമ്മു മാസ്റ്ററുടെയും കുന്നോത്തുപറമ്പ് പാലയുള്ള പറമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മയുടെയും മകളാണ് ആയിഷ ഹജ്ജുമ്മ. ഭര്‍ത്താവ്: പി ഒ ഇബ്രാഹീം ഹാജി. മക്കള്‍: റജുല, ഫസ് ല, ജസ് ല. മരുമക്കള്‍: കുനിയില്‍ ഉമര്‍, നെല്ലിക്കണ്ടി മുനീര്‍, റഊഫ് മാണിക്കോത്ത്.

Post a Comment

Previous Post Next Post