Top News

ഡോക്ടര്‍ക്ക് കോവിഡെന്ന് വ്യാജപ്രചാരണം; യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ട് പേര്‍ അറസ്റ്റില്‍

അടൂര്‍: പത്തനംതിട്ട അടൂര്‍ ജനറലാശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചെന്ന് സാമൂഹിക മാധ്യമത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍.[www.malabarflash.com]

ആനന്ദപ്പള്ളി സോമസദനത്തില്‍ അമല്‍ സാഗര്‍ (23), മുണ്ടപ്പള്ളി ആനന്ദ ഭവനില്‍ പ്രദീപ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

പ്രദീപ് മുണ്ടപ്പള്ളി യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ള പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. 

അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ മനോജിന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഡോക്ടറുടെയടുത്ത് ചികിത്സ തേടിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നുള്ള വ്യാജ സന്ദേശം ഫേസ്ബുക്ക്, വാട്ട്‌സാപ്പ് എന്നിവ വഴി പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.

പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തും വിധം വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു ബിജു, എസ് ഐ ശ്രീജിത്ത്, എ എസ് ഐ രഘു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post