Top News

പോലിസിന്റെ പോല്‍ ആപ്പ് നിലവില്‍ വന്നു

തിരുവനന്തപുരം: പോലിസിന്റെ എല്ലാ സേവനങ്ങളും മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന പോല്‍ ആപ്പ് നിലവില്‍ വന്നു. പോലിസിന്റെ 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.[www.malabarflash.com]

മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ് ഉദ്ഘാടനം ചെയ്തു.പോല്‍-ആപ്പ് മൊബൈല്‍ ആപ്ലിക്കേഷനില്‍ 15 സേവനങ്ങള്‍ക്കൂടി വൈകാതെ ലഭ്യമാകും. പോല്‍ ആപ്പ് ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. 

കേരളാ പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്. പ്രഥമവിവര റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. പോലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും ആപ്പ് ഉപയോഗിക്കാം. 

പാസ്സ്‌പോര്‍ട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.

Post a Comment

Previous Post Next Post