NEWS UPDATE

6/recent/ticker-posts

കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനം ഒരു ദിവസം വൈകാന്‍ കാരണം സത്യവാങ്മൂലങ്ങള്‍ നല്‍കുന്നതില്‍ വിമാന കമ്പനിക്ക് പറ്റിയ പിഴവ്‌

ദുബൈ: യു.എ.ഇ കെ.എം.സി.സി ചാർട്ടർ ചെയ്​ത വിമാനം ആശങ്കകൾക്കും അനിശ്​ചിതത്വത്തിനുമൊടുവിൽ 36 മണിക്കുർ  വൈകി പറന്നു. യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്കുള്ള ആദ്യ ചാർട്ടേഡ്​ വിമാനമാണിത്​.[www.malabarflash.com]

കേന്ദ്രസർക്കാർ വന്ദേഭാരത്​ മിഷനിൽ ഒരുക്കിയ പരിമിതമായ വിമാനങ്ങളിൽ സീറ്റ്​ ലഭിക്കാഞ്ഞ നൂറുകണക്കിനാളുകൾക്ക്​ ആശ്രയവും ആശ്വാസവുമാകുമെന്ന്​ കരുതപ്പെടുന്ന ചാർട്ടഡ്​ വിമാനം ആദ്യ ദിവസം തന്നെ മുടങ്ങിയത്​ ഏറെ ആശങ്കയും അതിലേറെ ആരോപണങ്ങൾക്കും വഴിവെച്ചു.

ചാർട്ടഡ്​ വിമാനം പറന്നാൽ അത്​ ആസൂത്രണം ചെയ്​ത സംഘടനക്ക്​ ക്രെഡിറ്റ്​ കിട്ടുമെന്ന്​ കരുതിയവർ വിമാനം മുടങ്ങിയത്​ ആഘോഷിച്ചു. ആതേ സമയം കേരള സർക്കാറിന്റെ ഇടപെടൽ മൂലമാണ്​ വിമാനം മുടങ്ങിയതെന്ന ആരോപണം മറുപക്ഷവും പ്രചരിപ്പിച്ചു.

കേരളത്തിലേക്കുള്ള ചാർട്ടഡ്​ വിമാനങ്ങൾക്ക്​ മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിബന്ധനകൾ ആ ആരോപണങ്ങൾക്ക്​ ശക്​തിയും പകർന്നു.

എന്നാൽ റാസൽഖൈമയിൽ നിന്ന്​ ചൊവ്വാഴ്​ച വൈകുന്നേരം വിമാനം പറക്കാതിരിക്കാനുള്ള യഥാർഥ കാരണം ഇതൊന്നുമായിരുന്നില്ല.
ചാർട്ടഡ്​ വിമാനത്തിന്​ ആവശ്യമായ സത്യവാങ്​മൂലങ്ങൾ നൽകുന്നതിൽ വിമാന കമ്പനിക്ക്​ പറ്റിയ പിഴവാണ്​ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ തടസമായത്​.

കോവിഡ്​ കാലത്ത്​ പ്രത്യേകമായി നൽകേണ്ട അഫിഡവിറ്റുകൾക്ക്​ പകരം പഴയ രേഖകളും അപേക്ഷകളുമാണ്​ വിമാനക്കമ്പനി സമർപ്പിച്ചിരുന്നതെന്ന്​ വിശ്വസനീയ കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നു.

നാട്ടിലേക്ക്​ മടങ്ങുവാൻ അത്യാവശ്യക്കാരായ ആളുകളുടെ യാത്രയാണ്​ വൈകുന്നത്​ എന്നു കണ്ട യു.എ.ഇ അധികൃതർ ഏറ്റവും അനുഭാവപൂർണമായ നിലപാട്​ സ്വീകരിച്ചതോടെ പുതിയ അപേക്ഷയും സത്യവാങ്​മൂലങ്ങളും സമർപ്പിച്ചതിന്​ തൊട്ടുപിന്നാലെ യാത്ര സാധ്യമാവുകയായിരുന്നു.

Post a Comment

0 Comments