Top News

ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

കാഞ്ഞങ്ങാട്: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ജില്ലയിലെ അഞ്ച് സി ഐ മാർക്ക് സ്ഥാനകയറ്റം ലഭിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി യായി എം.പി.വിനോദിനെ നിയമിച്ചു. ഇദ്ദേഹം ബളാൽ സ്വദേശിയാണ് നേരത്തെ ചന്തേരയിൽ എസ് ഐയായും നീലേശ്വരം സി ഐയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[www.malabarflash.com]

കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ.സുധാകരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. രാജപുരം സി.ഐ ബാബു പെരിങ്ങേത്തിനെ സ്ഥാനകയറ്റം നൽകി കണ്ണൂർ വിജിലൻസ് ഡിവൈഎസ് പി യായും. 

കാസർകോട് എസ് എസ് ബി യിൽ നിന്ന് സി.കെ. സുനിൽ കുമാറിനെസ്ഥാനകയറ്റം നൽകി വിജിലൻസ് ഡിവൈഎസ്പിയായി തൃശൂരിലേക്കും, ചന്തേര സിഐ പി കെ സുരേഷ് ബാബുവിനെ മലപ്പുറം വിജിലൻസ് ഡിവൈഎസ്പിയായും കാഞ്ഞങ്ങാട് സി ഐ കെ വിനോദിനെ കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പിയായി നിയമിച്ചു . 

തിരുവനന്തപുരത്ത് പരിസ്ഥിതി വിഭാഗത്തിൽ നിന്ന് ഡോ.വി.ബാലകൃഷ്ണനെ കാസർകോട് വിജിലൻസ് ഡിവൈഎസ്പിയായും കാസർകോട് അഡീഷണൽ എസ് പി പി ബി പ്രശോഭിനെ പാലക്കാട് അഡീഷണൽ എസ്പിയായും നിയമിച്ചു. കോട്ടയം ഡി വൈ എസ് പി (സി ബി )സേവ്യർ സെബാസ്റ്റ്യൻ ആണ് പുതിയ കാസർകോട് എ എസ് പി. നിയമിച്ചു. 

 ചിമേനി സ്വദേശി കെ ഇ പ്രേമചന്ദ്രനെ കണ്ണൂർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിനെ കണ്ണൂർ ഡി സി ആർ ബിയിലേക്കും സ്ഥലം മാറ്റി.

Post a Comment

Previous Post Next Post