NEWS UPDATE

6/recent/ticker-posts

കേരളത്തിന്‍റെ കോ​വി​ഡ് പ്രതിരോധം ലോ​ക​ത്തെ​യാ​കെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു: നോം ​ചോം​സ്കി

തി​രു​വ​വ​ന​ന്ത​പു​രം: കോ​വി​ഡി​നോ​ട് കേ​ര​ളം പ്ര​തി​ക​രി​ച്ച രീ​തി ലോ​ക​ത്തെ​യാ​കെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു പ്ര​സി​ദ്ധ ത​ത്വ​ചി​ന്ത​ക​നും സാ​മൂ​ഹ്യ വി​മ​ർ​ശ​ക​നു​മാ​യ നോം ​ചോം​സ്കി. കേ​ര​ള ഡ​യ​ലോ​ഗ് എ​ന്ന തു​ട​ർ സം​വാ​ദ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.[www.malabarflash.com]

കു​റ​ച്ചു സ്ഥ​ല​ങ്ങ​ളേ ഈ ​രീ​തി​യി​ൽ കോ​വി​ഡി​നെ നേ​രി​ട്ടി​ട്ടു​ള്ളൂ. യു​എ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ശി​ഥി​ല​മാ​യ വി​യ​റ്റ്നാ​മും മി​ക​ച്ച രീ​തി​യി​ൽ മ​ഹാ​മാ​രി​യെ നേ​രി​ട്ടു. വി​യ​റ്റ്നാ​മി​ൽ ഒ​രു മ​ര​ണം പോ​ലും ഉ​ണ്ടാ​യി​ല്ല. ചൈ​ന​യു​മാ​യി 1400 കി​ലോ​മീ​റ്റ​ർ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യ​മാ​ണ് വി​യ​റ്റ്നാം.

ലോ​ക​ത്തി​ലെ അ​സാ​ധാ​ര​ണ​മാ​യ അ​സ​മ​ത്വം കൂ​ടു​ത​ൽ തെ​ളി​ച്ച​ത്തോ​ടെ കാ​ണി​ക്കാ​ൻ കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ക​ഴി​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി അ​വ​സാ​നി​ക്കു​ന്പോ​ൾ ലോ​ക​ത്ത് അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റ​മു​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് നി​ല​വി​ലു​ള്ള അ​വ​സ്ഥ തു​ട​രാ​നും കൂ​ടു​ത​ൽ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ലേ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്കും ജ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന രീ​തി​യി​ലേ​ക്കും പോ​കാ​നു​മാ​ണ് അ​മേ​രി​ക്ക​യെ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ചോം​സ്കി പ​റ​ഞ്ഞു.

Post a Comment

0 Comments