NEWS UPDATE

6/recent/ticker-posts

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു; മരണം 15,662

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,01,865 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.[www.malabarflash.com]

ജൂണ്‍ 20നാണ് രോഗബാധിതരുടെ എണ്ണം നാലുലക്ഷം പിന്നിട്ടിരുന്നത്. വെറും ആറു ദിവസം കൊണ്ടാണ് അഞ്ചുലക്ഷം കടന്നത്.

ഇതുവരെ 15,662 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. 2,94,988 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 1,52,765 ആണ് ഇവിടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം. 7,106 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 77,240 പേര്‍ക്കും തമിഴ്‌നാട്ടില്‍ 74,622 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments