NEWS UPDATE

6/recent/ticker-posts

ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ കണ്ണൂരിൽ കോവിഡ് രോഗി മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂർ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. [www.malabarflash.com]

മുഹമ്മദടക്കം കണ്ണൂരിൽ ബുധനാഴ്ച രോഗം സ്ഥിരീകരിച്ച നാല് പേർ മസ്കത്തിൽ നിന്നാണെത്തിയത്.

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഉൾപ്പെടെ മുഹമ്മദ് ചികിത്സയിലായിരുന്നു. മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവി‍ഡ് മരണം 18 ആയി.

Post a Comment

0 Comments