NEWS UPDATE

6/recent/ticker-posts

ഇരുപത്തിനാല് മണിക്കൂറിനിടെ സൗദിയില്‍ കോവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ മരിച്ചു

ദമാം: സൗദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് വൈറസ് ബാധിച്ച് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. ജിദ്ദയില്‍ നാല് മലയാളികളും കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ മൂന്ന് പേരും ദമാം ജുബൈലില്‍ ഒരു മലയാളിയുമാണ് മരിച്ചത്.[www.malabarflash.com]

സൗദിദിയില്‍ കോവിഡ് വൈറസ് പടര്‍ന്നതിനു ശേഷം ആദ്യമായാണ് ഇത്രയധികം മലയാളികള്‍ ഒരു ദിവസം മരിക്കുന്നത്. 

മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി തലക്കല്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ എന്ന കുഞ്ഞാന്‍ (53), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചുകണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍ (42) എന്നിവരാണ് ജിദ്ദയില്‍ മരിച്ച മലയാളികള്‍. 

കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് പുള്ളിമാന്‍ ജംഗ്ഷനില്‍ ഷാനവാസ് ഇബ്രാഹിം കുട്ടിയാണ് (32 ) ദമാം ജുബൈലില്‍ വെച്ച് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി.

തമിഴ്‌നാട് സ്വദേശികളായ സെന്തില്‍ (34), കൃഷ്ണ മുരാരി (49) ഉത്തര്‍പ്രദേശ് സ്വദേശി ഇഖ്ബാല്‍ അഹമ്മദ്(57) എന്നിവരാണ് കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ വെച്ച് ചികിത്സയില്‍ കഴിയവരെ മരണപ്പെട്ടവര്‍.

ജിദ്ദയിലെ ഹലഗ മാര്‍ക്കറ്റിന് സമീപം ഒരു ഫ്രൂട്ട്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അബ്ദുല്‍ സലാം. റമസാന്‍ ആദ്യ വാരത്തില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്നാണ് ജിദ്ദ ഒബഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പറശ്ശേരി ഉമ്മര്‍ ജിദ്ദയില്‍ സാംസങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ഒരു മാസമായി കോവിഡിനുള്ള ചികിത്സയിലായിരുന്നു ഇദ്ദേഹം. ജിദ്ദയിലെ ഒബഹുര്‍ ആശുപത്രില്‍ വെച്ചാണ് മരണപെട്ടത്. ഭാര്യ : നാദിയ , മക്കള്‍ : മുഹമ്മദ് റോഷന്‍ ,ആയിഷ റിന്‍സി.

കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീനും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജിദ്ദയിലെ സാഗര്‍ ആശുപതിയില്‍ വെച്ചാണ് മരണപ്പെട്ടത്

മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസിനെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിക്കും വിദഗ്ധ ചികിത്സക്കായി സര്‍ക്കാര്‍ ആശുപതിയിലേക്ക് മാറ്റുകയായിരുന്നു.

നാല് ദിവസം മുന്‍പാണ് ശക്തമായ പനിയും, ശ്വാസ തടസ്സവും കാരണം ഷാനവാസ് ഇബ്രാഹിം കുട്ടിയെ ജുബൈല്‍ ജനറല്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ചിചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് ജുബൈലില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം നാലായി.

Post a Comment

0 Comments