Top News

രോഗം ഭേദമായയാള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതം- ഡി.എം.ഒ.

കാസര്‍കോട്: കോവിഡ്-19 രോഗം ചികിത്സിച്ച് ഭേദമായ ഒരാള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചതായി ചില ദൃശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു. [www.malabarflash.com]

രോഗമുക്തി നേടിയ പള്ളിക്കര സ്വദേശി പനിയും ചുമയും ലക്ഷണങ്ങളുമായി ജില്ലാ ആസ്പത്രിയില്‍ പരിശോധനക്കെത്തിയതിനാല്‍ ഇദ്ദേഹത്തെ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തു. 

തൊണ്ടയിലെ സ്രവം വെള്ളിയാഴ്ച ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സംശയനിവാരണത്തിനായി പരിശോധനയ്ക്ക് അയക്കുന്നുണ്ട്. ഇദ്ദേഹത്തിന് വീണ്ടും രോഗം സ്ഥിരീകരിച്ചുവെന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്നും ഡി.എം.ഒ അറിയിച്ചു

Post a Comment

Previous Post Next Post