Top News

പടന്നക്കാട് സ്വദേശി ഖത്തറില്‍ പനിബാധിച്ചു മരിച്ചു

ദോഹ: ഖത്തറില്‍ പടന്നക്കാട് സ്വദേശി പനിബാധിച്ചു മരിച്ചു. പടന്നക്കാട് റഹീന മന്‍സിലില്‍ എ അബ്ദുല്‍ റസാഖ്(50) ആണ് മരിച്ചത്.[www.malabarflash.com]

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഏരിയിയല്‍ ഗ്രോസറി നടത്തിവരികയായിരുന്നു. മൂന്ന് ദിവസം മുമ്പ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു. 

നാലു മാസം മുമ്പ് ഉമ്മ മരിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ പോയിരുന്നു. ഒരു മാസം നാട്ടില്‍ നിന്ന് മൂന്ന് മാസം മുമ്പാണ് മടങ്ങിയെത്തിയത്. 

ഭാര്യ: ഫാത്തിമത്ത് സൗജ. മക്കള്‍: റഹീന, ഷഹാന

Post a Comment

Previous Post Next Post