Top News

കളിക്കുന്നതിനിടെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ രണ്ടാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

കാസറകോട്:  വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ പുല്ലില്‍ നിന്ന് തീ പടര്‍ന്ന് ഗുരുതരമായി പെള്ളലേറ്റ മൂന്നു കുട്ടികളില്‍ രണ്ടാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. നെല്ലിക്കട്ട ജുമാ മസ്ജിദിന് സമീപത്തെ എ ടി താജുദ്ദീന്‍ നിസാമി - ത്വയിബ ദമ്പതികളുടെ മകന്‍ അബ്ദുല്ല (ഒമ്പത്) ആണ് മരിച്ചത്.[www.malabarflash.com]

ഏപ്രില്‍ 15നാണ് വീട്ടുമുറ്റത്ത് നിര്‍മ്മിച്ച മഴകുഴിയില്‍ ഏണിയിലൂടെ ഇറങ്ങി കളിക്കുന്നതിനിടയില്‍ ഇതിനകത്തുണ്ടായിരുന്ന പുല്ലില്‍ നിന്ന് തീ പടര്‍ന്ന് സഹോദരങ്ങളായ മൂന്നു കുട്ടികള്‍ക്ക് തീപൊള്ളലേറ്റത്. 

ദമ്പതികളുടെ ഇളയകുട്ടി ഫാത്വിമ (ഏഴ്) ഏപ്രില്‍ 17ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അബ്ദുല്ല തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റൊരു കുട്ടി മുഹമ്മദ് ആസിഖ് ചികിത്സയിലാണ്.

Post a Comment

Previous Post Next Post