Top News

പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നടത്താന്‍ ധാരണ; സക്കാത്ത് വീടുകളില്‍ എത്തിക്കും

തിരുവനന്തപുരം: ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച പെരുന്നാള്‍ നമസ്‌കാരം അവരവരുടെ വീടുകളില്‍ നടത്താന്‍ മുസ്‌ലിം മത പണ്ഡിതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com]

സക്കാത്ത് കൊടുക്കാനും സ്വീകരിക്കാനും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കണം. സക്കാത്ത് വീടുകളില്‍ എത്തിച്ചു നല്‍കാമെന്ന തീരുമാനമാണ് യോഗത്തില്‍ ഉണ്ടായത്.

പെരുന്നാള്‍ ദിനത്തിലെ കൂട്ടായ പ്രാര്‍ഥന ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ വേദന ഉണ്ടാക്കുന്നതാണ്. എന്നാല്‍ സമൂഹത്തിന്റെ ഭാവിയെക്കരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നമസ്‌കാരം ഒഴിവാക്കാന്‍ തീരുമാനമെടുത്ത അഭിവന്ദ്യരായ എല്ലാ പണ്ഡിതരെയും അഭിനന്ദിക്കുകയും അവരുടെ സഹകരണത്തിന് നന്ദി പറയുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Post a Comment

Previous Post Next Post