Top News

കോവിഡിനെ ഇല്ലാതാക്കാന്‍ നരബലി; പൂജാരി അറസ്റ്റില്‍

ഭുവനേശ്വര്‍: കൊറോണവൈറസ് വ്യാപനം ഇല്ലാതാക്കാന്‍ നരബലി നടത്തിയ 70കാരനായ പൂജാരി അറസ്റ്റില്‍. ഒഡീഷയിലെ കട്ടക്കില്‍ ബന്ദഹൂഡ പ്രദേശത്തെ ക്ഷേത്രവളപ്പില്‍ വെച്ച് ബുധനാഴ്ച രാത്രിയാണ് സംഭവം. 55കാരനായ സരോജ് കുമാറിന്റെ തല പൂജാരി വെട്ടുകയായിരുന്നു.[www.malabarflash.com] 

ബ്രഹ്മാണി ദേവീ ക്ഷേത്രത്തിലെ പൂജാരി സന്‍സാരി ഓജയാണ് നരബലി നടത്തിയത്. മഹാമാരി അവസാനിക്കാന്‍ ഒരു മനുഷ്യന്റെ തല വെട്ടണമെന്ന് ദേവി സ്വപ്നത്തില്‍ വന്ന് ആജ്ഞാപിക്കുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

സരോജ് കുമാര്‍ ക്ഷേത്രത്തിലെത്തി വിഗ്രഹത്തിന് മുന്നില്‍ കുമ്പിട്ട് കിടന്നപ്പോള്‍ പിന്നില്‍ നിന്നെത്തിയ ഓജ വാള്‍ കൊണ്ട് പിരടിയില്‍ വെട്ടുകയായിരുന്നു. കൃത്യം നടത്തിയ ഓജ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കൊലപാതകത്തെ സംബന്ധിച്ച് പറയുകയുമായിരുന്നു.

Post a Comment

Previous Post Next Post