NEWS UPDATE

6/recent/ticker-posts

ഞായറാഴ്​ച​ സമ്പൂർണ ലോക്​ഡൗൺ; അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങി​യാ​ൽ പി​ടി​ച്ചെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: ​സം​സ്ഥാ​ന​ത്ത്​ ഞാ​യ​റാ​ഴ്​​ച സ​മ്പൂ​ര്‍ണ ലോ​ക്​​ഡൗ​ൺ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തൊ​ഴി​കെ​യു​ള്ള ക​ട​ക​ള്‍ അ​ട​ച്ചി​ട​ണം. മ​റ്റ്​ സ്ഥാ​പ​ന​ങ്ങ​ളും ഓഫി​സു​ക​ളും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യി​ല്ല.[www.malabarflash.com]  

സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ൾ, ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റു​ക​ൾ തു​റ​ക്കും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ജ​ന​ങ്ങ​ള്‍ വീ​ടി​ന​ടു​ത്തു​ള്ള ക​ട​ക​ളി​ല്‍ ത​ന്നെ പോ​ക​ണം.

മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യാ​ൽ പി​ടി​ച്ചെ​ടു​ക്കാ​നും എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്പ്ര​കാ​രം കേ​സെ​ടു​ക്കാ​നും പോലീസി​ന്​ നി​ർദേശം ന​ൽ​കി. അ​വ​ശ്യ​സ​ർ​വി​സു​ക​ളെ ലോക്​​ഡൗ​ണി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 

എ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ ക​ഴി​യാ​നും ശു​ചി​ത്വ​ദി​ന​മാ​യി ആ​ച​രി​ക്കാ​നു​മാ​ണ്​ സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ള്ള നി​ർദേ​ശം.

Post a Comment

0 Comments