NEWS UPDATE

6/recent/ticker-posts

കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ച രണ്ട് പൊതുപ്രവര്‍ത്തകരുടെ സമ്പര്‍ക്ക പട്ടിക ആശങ്കപ്പെടുത്തുന്നത്

കാസര്‍കോട്: കാസർകോട്ട് കോവിഡ് സ്ഥിരീകരിച്ച രണ്ട് പൊതുപ്രവർത്തകരുടെ സമ്പർക്ക പട്ടിക ആശങ്കപ്പെടുത്തുന്നത്. ഇവരിൽ പഞ്ചായത്ത് അംഗം കൂടിയായ ഭാര്യ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലും പങ്കെടുത്തതായാണ് വിവരം.[www.malabarflash.com] 

പൊതുപ്രവർത്തകൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാൻസർ വാർഡിൽ കാൻസർ രോഗിയെയും കൊണ്ട് ചികിത്സയ്ക്ക് എത്തിയതായും നാട്ടിലെ കമ്മ്യൂണിറ്റി കിച്ചൺ സന്ദർശിച്ചതായും വിവരം പുറത്ത് വന്നിട്ടുണ്ട്.

കൂടാതെ ഇദ്ദേഹം കാൻസർ രോഗിയെയും കൊണ്ട് പരിയാരം മെഡിക്കൽ കോളജിലും പോയിരുന്നതായാണ് വെളിപ്പെട്ടിട്ടുള്ളത്. ഒട്ടേറെ പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും ജനങ്ങളുമായും ബന്ധപ്പെട്ടിരുന്നതായും അതുകൊണ്ട് തന്നെ സമ്പർക്ക പട്ടികയിലുള്ളവരെ മുഴുവൻ കണ്ടെത്തുക എന്നത് ആരോഗ്യ വകുപ്പിനെ കുഴക്കുകയാണ്.

കാൻസർ രോഗിയെ എക്സ്റേയ്ക്ക് വിധേയമാക്കിയ ആരോഗ്യ പ്രവർത്തകയാണ് വ്യാഴാഴ്ച്ച കോവിഡ് സ്ഥിരീകരിക്കപ്പെട്ട ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയെന്നാണ് ലഭിക്കുന്ന സൂചനകൾ.
,
മഹാരാഷ്|ട്രയിൽ നിന്ന് മേയ് നാലിന് വരികയും പതിനൊന്നാം തീയതി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പൈവളിക സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്നത് പൊതുപ്രവർത്തകനും ഭാര്യയും ചേർന്നാണ്. 

ഭാര്യയുടെ ബന്ധുവിനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. പൊതുപ്രവർത്തകൻ്റെ 11ഉം എട്ടും വയസ്സുള്ള ആൺകുട്ടികൾക്കും വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കാലയളവിൽ മൂന്നുതവണയാണ് ഇദ്ദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗിയുമായി വരികയും ആശുപത്രിയിലെ ക്യാൻസർ വാർഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളിൽ പ്രവേശിക്കുകയും ചെയ്തത്. മേയ് 12 ന് ആണ് ഇവരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്.

Post a Comment

0 Comments