Top News

സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി കോവിഡ്; 21 പേര്‍ വിദേശത്തുനിന്നു വന്നവർ

തിരുവനന്തപുരം∙ സംസ്ഥാനത്ത് തിങ്കളാഴ്ച  29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 21 പേര്‍ വിദേശത്തുനിന്നു വന്നവരും 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരുമാണ്. ആർക്കും നെഗറ്റീവ് ആയിട്ടില്ല.[www.malabarflash.com]

കൊല്ലം 6, തൃശൂർ 4, തിരുവനന്തപുരം 3, കണ്ണൂർ 3, പത്തനംതിട്ട 2, ആലപ്പുഴ 2, കോട്ടയം 2, കോഴിക്കോട് 2, കാസർകോട് 2, എറണാകുളം 1, പാലക്കാട് 1, മലപ്പുറം 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ.

കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. ഇതുവരെ 630 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

130 പേർ ഇപ്പോൾ ചികിൽസയിലാണ്. 67789 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 67316 പേരും ആശുപത്രികളിൽ 473 പേരുമുണ്ട്. തിങ്കളാഴ്ച 127 പേർ ആശുപത്രിയിലെത്തി. ഇതുവരെ 45,905 സാംപിളുകൾ പരിശോധിച്ചു. 44,651 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കി. സെന്റിനൽ‌ സർവയലൻസിന്റെ ഭാഗമായി 5,154 സാംപിളുകൾ ശേഖരിച്ചതിൽ 5082 നെഗറ്റീവായി, 29 ഹോട്സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി ആറ് ഹോട്സ്പോട്ടുകൾ പുതുതായി വന്നു.

Post a Comment

Previous Post Next Post