Top News

സൗദിയിൽ കടുത്ത നിയന്ത്രണങ്ങളോടെ ഞായറാഴ്ച മുതൽ പള്ളികൾ തുറക്കും

റിയാദ്: ഞായറാഴ്ച മുതൽ സൗദിയിൽ കടുത്ത നിയന്ത്രണങ്ങളോടെ പള്ളികൾ തുറക്കും. ഇസ്‌ലാമികകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് പള്ളി ജീവനക്കാർക്ക് പ്രത്യേക സർക്കുലർ നൽകി.[www.malabarflash.com] 

ഓരോ വ്യക്തിയും നമസ്കാരത്തിന് നിൽക്കുമ്പോൾ ചുരുങ്ങിയത് രണ്ട് മീറ്റർ അകലം പാലിക്കണം. സ്വഫ്ഫുകൾ (നമസ്കാരത്തിനു നിൽക്കുന്ന നിര) ഒന്നിടവിട്ട് ആയിരിക്കുക.

പള്ളിയിലെ പൊതു ഖുർആൻ പ്രതികൾ, മറ്റു പുസ്തകങ്ങൾ എന്നിവ എടുത്തുമാറ്റുക, റഫ്രിജറേറ്റർ, വാട്ടർ കൂളർ എന്നിവ പ്രവർത്തിപ്പിക്കരുത്, വെള്ളം, സുഗന്ധ ദ്രവ്യങ്ങൾ, മിസ്‌വാക് തുടങ്ങി ഒന്നും പള്ളിയിൽ വിതരണം ചെയ്യരുത്, വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തി പള്ളിയിൽ എത്തണം, പള്ളിയിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം, ഓരോരുത്തരും സ്വകാര്യ മുസ്വല്ലകൾ (നിസ്കാര പട്ടം) കൈവശം കരുതണം, മുസ്വല്ലകൾ പ്രാർഥനക്ക് ശേഷം പള്ളിയിൽ ഉപേക്ഷിക്കരുത്, 15 വയസിന് താഴെയുള്ള കുട്ടികളെ പള്ളിയിൽ കൊണ്ടുവരരുത്, പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും തിരക്ക് ഒഴിവാക്കണം, വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരം 15 മിനിറ്റിൽ കൂടുതൽ ദീർഘിക്കാൻ പാടില്ല. വെള്ളിയാഴ്‌ച ബാങ്കിന് 20 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കുകയും 20 മിനിറ്റിന് ശേഷം അടക്കുകയും ചെയ്യും.

സാധാരണ പ്രാർത്ഥനക്കുള്ള ബാങ്കിന്  15 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കുകയും പ്രാർത്ഥനക്ക് 10 മിനിറ്റ് കഴിഞ്ഞ് അവ അടയ്ക്കുകയും ചെയ്യുക. ബാങ്ക് ഇഖാമത്ത് എന്നിവക്ക് ഇടയിലെ സമയം 10 മിനിറ്റ് ആയിരിക്കും. പള്ളിയുടെ ജാലകങ്ങൾ തുറന്നിടുകയും പ്രാർത്ഥനയുടെ അവസാന സമയം വരെ ഇത് സൂക്ഷിക്കുകയും ചെയ്യുക.

Post a Comment

Previous Post Next Post