Top News

ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ അടുത്ത ക്ലാസിലേക്ക് ജയിപ്പിക്കും; മാർഗ്ഗനിർദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ പ്രമോഷൻ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികളെയും അടുത്ത ക്ലാസുകളിലേക്ക് ജയിപ്പിക്കാനാണ് നിർദ്ദേശം.[www.malabarflash.com]

ഒമ്പതാം ക്ലാസിൽ നിലവിൽ നടത്തിവന്ന പരീക്ഷയുടെ മൂല്യനിർണയം നടത്തണമെന്നും നിർദ്ദേശമുണ്ട്. പരീക്ഷ നടക്കാത്ത മറ്റു ക്ലാസ്സുകളിൽ അർധവാർഷിക പരീക്ഷ കിട്ടിയ മാർക്കിനനുസരിച്ച് സ്ഥാനക്കയറ്റം നൽകാം.

മെയ് 20നകം പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൊവിഡ് കാരണം പ്രൈമറി പ്രീ പ്രൈമറി ക്ലാസുകളിലെ പരീക്ഷകൾ പൂർത്തിയാക്കാനാകാത്ത സാഹചര്യത്തിലാണ് അടുത്ത ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രമോഷൻ.

Post a Comment

Previous Post Next Post