Top News

അംബോ ആഞ്ഞു വീശി ഫിലിപ്പീൻസിൽ ഒരു ലക്ഷത്തോളം ആളുകൾക്ക് വീടുകൾ നഷ്ടമായി

മനില: ഫിലിപ്പീൻസിൽ അംബോ ചുഴലിക്കാറ്റിൽപ്പെട്ട് അഞ്ചു പേർ മരിച്ചു. ഒരു ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തു. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെയാണ് ഇവിടെ കൊടുങ്കാറ്റ് ഉണ്ടായത്. [www.malabarflash.com]

വരും ദിവസങ്ങളിൽ കാറ്റിന്‍റെ തീവ്രത കുറയുമെന്നും തിങ്കളാഴ്ചയോടെ അംബോ ഫിലിപ്പീൻസ് തീരം വിടുമെന്നുമാണ് റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെയോടെയാണ് ഇവിടെ കാറ്റ് തീവ്രമായത്.

മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലാണ് തുടക്കത്തിൽ കാറ്റുവീശിയത്. വൈദ്യുതി വിച്ഛേദിക്കപ്പെടുകയും, മണ്ണിടിച്ചിൽ ഉണ്ടാവുകയും, വീടുകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തതായാണ് റിപ്പോർട്ട്.

Post a Comment

Previous Post Next Post