ഉപ്പള: ഉപ്പള നായാബസാറിനടുത്ത് കമിതാക്കള്‍ക്ക് കുത്തേറ്റു. 19 കാരിയുടെ കൈവിരല്‍ അറ്റു. ഞായാറാഴ്ചയാണ് സംഭവം. കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ യുവാവിനും മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 19 കാരിക്കുമാണ് കുത്തേറ്റത്.[www.malabarflash.com]
യുവാവിന്റെ മാതാപിതാക്കള്‍ ചേര്‍ന്നാണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പറയുന്നു.
യുവാവിന്റെ മാതാപിതാക്കള്‍ ചേര്‍ന്നാണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പറയുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നയാബസാര്‍ ഭാഗത്തെ ഒരു വീട്ടില്‍ പെണ്‍കുട്ടിയും യുവാവും ഉള്ളതായി യുവാവിന്റെ പിതാവിന് വിവരം ലഭിച്ചു. ഇതറിയാന്‍ മാതാപിതാക്കളും ബന്ധുവും ഈ വീട്ടില്‍ എത്തി. ഇവരെ കണ്ട യുവാവ് കയ്യിലുണ്ടായിരുന്ന കത്തി തലങ്ങും വിലങ്ങും വീശുകയും പിടിവലിക്കിടെ യുവാവിന്റെ കയ്യില്‍ നിന്ന് കത്തി തെറിച്ചുവീഴുകയുമായിരുന്നു.
ഈ കത്തിയെടുത്ത സംഘത്തിലെ ഒരാള്‍ തിരിച്ചുവീശുന്നതിനിടെ പെണ്‍കുട്ടിയുടെ കൈവിരല്‍ അറ്റുപോവുകയും യുവാവിന് കുത്തേല്‍ക്കുകയുമായിരുന്നു.
വീട്ടിനകത്ത് രക്തം വാര്‍ന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവരേയും കുമ്പള പോലീസ് എത്തിയാണ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്. ഇരുവരും കമിതാക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല. സ്വമേധയാ കേസെടുക്കാനാണ് പോലീസ് തീരുമാനം.

0 Comments