NEWS UPDATE

6/recent/ticker-posts

അള്ളാഹുവിന് സ്തുതി, ആര്‍ക്കും രോഗം വരാതിരിക്കട്ടെ, മലപ്പുറത്തെ ആദ്യ കോവിഡ് രോഗി ആശുപത്രി വിട്ടത് പ്രാര്‍ത്ഥനമയോടെ

മഞ്ചേരി: മലപ്പുറം ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വണ്ടൂര്‍ വാണിയമ്പലം സ്വദേശി ആശുപത്രി വിട്ടു. ശാന്തിനഗര്‍ സ്വദേശിയായ കോക്കോടന്‍ മറിയക്കുട്ടിയാണ് (50) വീട്ടിലേക്ക് മടങ്ങിയത്. ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് ഇവര്‍ക്കായിരുന്നു. തിങ്കളാഴ്ച വികാരനിര്‍ഭരമായ യാത്രയപ്പാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്.[www.malabarflash.com]

വാര്‍ഡില്‍ നിന്നും പുറത്തെത്തിയതോടെ മറിയക്കുട്ടി ആനന്ദക്കണ്ണീര്‍ പൊഴിച്ചു. ആശുപത്രി അധികൃതര്‍ക്ക് നിറകണ്ണുകളോടെ നന്ദി പറഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് മാര്‍ഗം വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയാലും 14 ദിവസം നിരീക്ഷണത്തില്‍ തുടരാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. രോഗം ഭേദമാക്കിയ അള്ളാഹുവിനെ സ്തുതിക്കുകയാണെന്നും ഇനി ആര്‍ക്കും രോഗം വരാതിരിക്കട്ടെയെന്നും മറിയക്കുട്ടി പറഞ്ഞു.

യാത്രയപ്പ് ചടങ്ങില്‍ അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, പ്രിന്‍സിപ്പല്‍ എം.പി ശശി, സൂപ്രണ്ട് ഡോ.കെ.വി. നന്ദകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ഷീനലാല്‍, അഫ്‌സല്‍, ആര്‍.എം.ഒമാരായ ഡോ.ജലീല്‍ വല്ലാഞ്ചിറ , ഡോ.സഹീര്‍ നെല്ലിപ്പറമ്പന്‍, , കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.ഷിനാസ് ബാബു, നഴ്‌സിങ് സൂപ്രണ്ട് മിനി, ഹെഡ് നഴ്‌സുമാരായ ലിജ എസ്.ഖാന്‍, സുജാത, അനില, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി ബിശ്വജിത്ത് എന്നിവരും പങ്കെടുത്തു.


മാര്‍ച്ച് 9ന് ഉംറ കഴിഞ്ഞെത്തിയ ഇവര്‍ക്ക് 16നാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കൊന്നും രോഗം സ്ഥിരീകരിക്കാത്തത് ആശ്വസമായി. ഇവരുടെ നീരീക്ഷണ കാലാവധി കഴിഞ്ഞു. ഇവരെ സ്വീകരിക്കാന്‍ ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു. മികച്ച ചികിത്സയാണ് ഇവര്‍ക്ക് ലഭിച്ചതെന്ന് കുടുംബം പറഞ്ഞു. ഇതോടെ ഇനി ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച് 11 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

വരും ദിവസങ്ങളില്‍ മെഡിക്കല്‍ കോളജില്‍ തന്നെ കോവിഡ് ടെസ്റ്റ് ചെയ്യാനുള്ളസൗകര്യം ഒരുങ്ങുന്നതായി എം.എല്‍.എ പറഞ്ഞു. ഇതോടെ പരിശോധ ഫലം വൈകുന്നതിനുള്ളകാലതാമസം ഒഴിവാക്കാനാകുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സാമൂഹ വ്യാപന ആശങ്ക പരത്തുന്ന മലപ്പുറം കീഴാറ്റൂരിൽ 300 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 65 പേരുടെ സാമ്പിൾ പരിശോധനക്കയച്ചതായി മന്ത്രി കെ.ടി ജലീൽ അറിയിച്ചിരുന്നു.

ഉംറ കഴിഞ്ഞെത്തിയ വ്യക്തിയുമായി നേരിട്ട് ഇടപഴകിയവരാണ് ഇവർ. കീഴാറ്റൂർ പഞ്ചായത്തിൽ രോഗലക്ഷണങ്ങളില്ലാത്തവർക്കിടയിലും റാൻഡം സാമ്പഌംഗ് നടത്തുകയാണ് ആരോഗ്യ വകുപ്പ്.

Post a Comment

0 Comments