NEWS UPDATE

6/recent/ticker-posts

വ്യാജ പ്രചാരണം വിശ്വസിച്ച് അമ്പലത്തിൽ വിഗ്രഹത്തിന് നൽകാൻ പാലുമായെത്തിയ 13 പേർ അറസ്റ്റിൽ

ലക്നൗ: ശിവ വിഗ്രഹം പാലു കുടിക്കുന്നുവെന്നുള്ള പ്രചാരണത്തെ തുടർന്ന് പാലുമായി അമ്പലത്തിലെത്തിയ 13 പേർ അറസ്റ്റിലായി. ഉത്തർപ്രദേശിലെ പ്രതാപ്ഡഢ് ജില്ലയിലെ ശംഷർഗഞ്ചിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്ത്.[www.malabarflash.com]

പ്രതിഷ്ഠ പാൽകുടിക്കുന്നതായി വാർത്ത പ്രചരിച്ചതോടെ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധി പേർ ക്ഷേത്രത്തിലെത്തുകയായിരുന്നു. വിഗ്രഹത്തിന് നൽകാൻ പാലുമായാണ് ഇവർ എത്തിയത്.

ക്ഷേത്രത്തിൽ ആളുകൾ തടിച്ചുകൂടിയതോടെ പോലീസ് എത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ചിലർ ഇതിനിടെ മുങ്ങി.ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണ് പോലീസ് പറയുന്നത്.ഇവരെ കണ്ടെത്താൻ സി.സി.ടി.വിയുടെ സഹയാവും തേടുന്നുണ്ട്.

പോലീസ് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജേഷ് കൗശൽ എന്നയാളാണ് വാർത്ത പ്രചരിപ്പിച്ചതെന്ന് വ്യക്തമായി. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

പ്രതാപ്ഗഢ് ജില്ലയിൽ കഴിഞ്ഞ ആഴ്ച ആറ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഉത്തർപ്രദേശിൽ ഇതുവരെ 453 പേർക്ക് കൊവിഡ് വൈറസ് സ്ഥിരീകരിക്കുകയും അഞ്ച് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. വൈറസ് ബാധ നിയന്ത്രിക്കാൻ കർശനമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.

Post a Comment

0 Comments