Top News

കാസർകോട് ജില്ലയിലെ ആദ്യത്തെ വനിതാ പോലീസ്‌ സ്‌റ്റേഷൻ വിഷുദിനത്തിൽ

കാസർകോട്‌: ജില്ലയിലെ ആദ്യത്തെ വനിതാ പോലീസ്‌ സ്‌റ്റേഷൻ വിഷുദിനത്തിൽ ചൊവ്വാഴ്‌ച പ്രവർത്തനമാരംഭിക്കും. [www.malabarflash.com]

കാസർകോട്‌ ടൗൺ പോലീസ്‌ സ്‌റ്റേഷന്‌ തൊട്ടടുത്താണ്‌ വനിതാ സ്‌റ്റേഷൻ. നേരത്തെ കൺട്രോൾ റൂം പ്രവർത്തിച്ച കെട്ടിടത്തിലാണ്‌ പ്രവർത്തനം. ജില്ലയിലാകെ പ്രവർത്തന പരിധിയുള്ള സ്‌റ്റേഷനിൽ വനിതകളുടെ പരാതികളിലുള്ള നടപടിയും അന്വേഷണവും നടക്കും. 

സ്‌റ്റേഷൻ ഹൗസ്‌ ഓഫീസറായി സിഐ ചുമതലയേൽക്കും. രണ്ട്‌ എസ്‌ഐ അടക്കം 12 പോലീസുകാർ സ്‌റ്റേഷനിലുണ്ടാകും.

Post a Comment

Previous Post Next Post