Top News

നീലേശ്വരം നഗരസഭ താലൂക്കാശുപത്രിയിൽ ഡയാലിസിസ് സൗകര്യം ഉടൻ പ്രവർത്തനസജ്ജമാകും

നീലേശ്വരം: നീലേശ്വരം നഗരസഭ താലൂക്കാശുപത്രിയിലും ഡയാലിസിസ് സെന്ററെന്ന ആശയം യാഥാർത്ഥ്യമാകുന്നു. താലൂക്കാശുപത്രിക്ക് വേണ്ടി പണിയുന്ന പുതിയ ബ്ലോക്കിലാണ് ഡയാലിസിസിന് സൗകര്യമൊരുക്കുന്നത്. [www.malabarflash.com]

പത്തുപേർക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യുവാനുള്ള പത്ത് യൂനിറ്റുകളുടെ സൗകര്യമാണ് ഇവിടെ ഒരുക്കുന്നത് ഇതിൽ ആറ് യൂനിറ്റുകൾ കെഎംസി എൽ ഉം നാല് യൂനിറ്റുകൾ എം രാജ ഗോപാലൻ എം എൽ എ യുടെ ഫണ്ടിൽ നിന്നും ചിലവഴിക്കും കെട്ടിടങ്ങളുടെ മറ്റ് ഔതിക സാഹചര്യങ്ങളുടെ ക്രമീകരണത്തിന് വേണ്ടുന്ന തുക നീലേശ്വരം നഗരസഭ ഫണ്ടിൽ നിന്നും ചിലവഴിക്കും.

ഇവിടേക്ക് വേണ്ടുന്ന ജനറേറ്റർ സ്ഥാപിക്കുന്നതിനുള്ള തുക നേരത്തേ നീക്കിവെച്ചിരുന്നു. അതോടൊപ്പം ഇവിടേക്ക് വേണ്ടുന്ന വൈദ്യുതി കണക്ഷന് വേണ്ടി പുതിയ ട്രാൻസ്ഫോർമർ സ്ഥാപികുന്നതിന് വേണ്ടി പത്ത് ലക്ഷം രൂപ നീലേശ്വരം നഗരസഭ നേരത്തെ തന്നെ കെ എസ് ഇ ബി ക്ക് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തൃക്കരിപ്പൂർ എം എൽ എ എം.രാജഗോപാലൻ, ജില്ലാ കലക്ടർ ഡി.സജിത് ബാബു, നഗരസഭ ചെയർമാൻ പ്രൊഫ.കെ.പി ജയരാജൻ എന്നിവർ താലൂക്കാശുപത്രിയിലെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി.

Post a Comment

Previous Post Next Post