Top News

സാമൂഹ്യ അടുക്കളയിലേക്ക് 10 ക്വിന്റല്‍ അരി നല്‍കി ഗോള്‍ഡ്ഹില്‍ ക്ലബ്ബ്

ബേക്കല്‍: സംസ്ഥാന യുവജന ക്ഷേമ ബോഡ് കാസര്‍കോട് ജില്ലാ യുവജന കേന്ദ്രത്തിന്റെ കീഴിലുള്ള ബേക്കല്‍ ഹദ്ദാദ്‌നഗര്‍ ഗോള്‍ഡ്ഹില്‍ ക്ലബ്ബ് പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയിലേക്ക് 10 ക്വിന്റല്‍ അരി നല്‍കി.[www.malabarflash.com]
സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ മണികണ്ഠന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിരക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ്, ജില്ലാ യൂത്ത് കോഡിനേറ്റര്‍ എവി ശിവപ്രസാദ്, ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ക്ലബ്ബ് ഭാരവാഹികള്‍ ഹനീഫ് പി എച്, ആഷിഫ് അബ്ബാസ്, പി കെ അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post