NEWS UPDATE

6/recent/ticker-posts

ആ ലിങ്ക് തുറക്കരുത്: മുന്നറിയിപ്പുമായി എസ്ബിഐ

അടച്ചിടല്‍ കാലത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ പുതിയരീതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പുകാര്‍. എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പേജിന്റെ വ്യാജരൂപം നിര്‍മിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമം നടക്കുന്നത്.[www.malabarflash.com]
ഇക്കാര്യം വ്യക്തമാക്കി എസ്ബിഐ ട്വീറ്റ് ചെയ്തു. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാതെ അത് ഒഴിവാക്കണമെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്.

ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ epg.cms@sbi.co.in, phishing@sbi.co.in എന്നീ ഇ-മെയിലുകള്‍വഴി വിവരമറിയിക്കണമെന്നും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

http://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിര്‍മിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം നടക്കുന്നത്. പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഈ ലിങ്ക് തുറന്നാല്‍ ആവശ്യപ്പെടുകയെന്നും ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Post a Comment

0 Comments