NEWS UPDATE

6/recent/ticker-posts

കാസര്‍കോട് കോവിഡ് രോഗികളുടെ വിവരം ചോര്‍ന്നെന്ന പ്രചാരണം വ്യാജമെന്ന് മുഖ്യമന്ത്രി ; പളളിക്കര സ്വദേശിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കാസര്‍കോട് കോവിഡ് രോഗികളുടെ വിവരം ചോര്‍ന്നെന്ന പ്രചാരണം വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ടു കാസര്‍കോട് പള്ളിക്കര സ്വദേശി ഇമാദിനെ അറസ്റ്റ് ചെയ്തു. കോവിഡ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ പ്രചാരണം നടത്തിയത്.[www.malabarflash.com]

കോവിഡ് രോഗത്തില്‍നിന്ന് മുക്തനാണെന്നും തന്നെയും തന്റെ കൂടെ ചികിത്സയിലുണ്ടായിരുന്ന പത്ത് പേരെയും വിവര ശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്ന് വ്യാജപ്രചരണം നടത്തുകയായിരുന്നു. വിവരം ചോര്‍ന്നതിനെതിരേ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇമാദ് എന്ന പേരില്‍ കാസര്‍കോട് രോഗിയില്ലെന്നു കണ്ടെത്തി.

സര്‍ക്കാര്‍ കണക്കുകള്‍ വ്യാജമാണെന്ന് പ്രചരിപ്പിച്ച രണ്ടുപേര്‍ കണ്ണൂരില്‍ അറസ്റ്റിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കേസുകള്‍ പോസിറ്റീവ് ആകുന്നതു സര്‍ക്കാരിന്റെ മായാജാലമാണെന്നാണ് ഇവർ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചത്. ഇവർക്ക് രാഷ്ട്രീയ രോഗമാണന്നു മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Post a Comment

0 Comments