Top News

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കണ്ണൂര്‍ സ്വദേശിയായ ബാലന്‍ മരിച്ചു

ഷാര്‍ജ: കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ ബാലനെ ഷാര്‍ജ അല്‍ ഖാസിമിയയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷാനി ദേവസ്യ പുന്നക്കല്‍-ഷീബ ദമ്പതികളുടെ മകന്‍ ഡേവിഡ്(10) ആണ് മരിച്ചത്.[www.malabarflash.com]

ചൊവ്വാഴ്ച രാത്രി എട്ടോടെ കുട്ടിയെ ഫഌറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

വിവരമറിഞ്ഞ് പോലിസും മറ്റും സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്തു.

Post a Comment

Previous Post Next Post