NEWS UPDATE

6/recent/ticker-posts

ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് 'ഓൺലൈൻ മദ്രസ'യുമായി സുന്നി വിദ്യാഭ്യാസ ബോർഡ്

കോഴിക്കോട്: കൊറോണ വ്യാപനം തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിറുത്തിവെക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചപ്പോൾ തന്നെ മദ്രസ കൾക്ക് അവധി നൽകിയ സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ വീട്ടിൽ നിന്ന് വിദ്യാർഥികൾക്ക് പഠനം നടത്താനായി ഓൺലൈലിൽ ക്ളാസുകൾ ആരംഭിക്കുന്നു.[www.malabarflash.com]

ഈ മാസം 21 മുതൽ നോമ്പിന് മുമ്പായി അധ്യായന വർഷത്തിന്റെ അവസാനം വരെ ഓൺലൈൻ ക്ളാസുകൾ വഴി ഒരു ലക്ഷം വിദ്യാർഥികളിലേക്കു മദ്രസ പാഠങ്ങൾ എത്തിക്കാനാണ് തീരുമാനം.

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് സുരക്ഷിത പഠനത്തിനുള്ള മാർഗം തുറക്കുകയാണ് സുന്നി വിദ്യാഭ്യാസ ബോർഡെന്ന് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. 

സംഘടനയുടെ ഔദ്യോഗിക മാധ്യമമായ മീഡിയ മിഷന്റെ യൂട്യൂബ് വഴിയായിരിക്കും ഓൺലൈൻ ക്ളാസുകൾ പ്രസിദ്ധീകരിക്കുക. വിശുദ്ധ ഖുർആൻ, ചരിത്രം, ഹദീസ്, കർമശാസ്ത്രം, വിശ്വാസ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്ളാസുകൾ നടക്കുക.

 പല വിദേശ രാജ്യങ്ങളിലും സാധാരണ ജീവിതം സ്‌തംഭിച്ചതോടെ പ്രവാസി മലയാളികളുടെ കുട്ടികൾക്കും കൂടി ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്നും കാന്തപുരം പറഞ്ഞു.

ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുൽ ഹമീദ് പദ്ധതി അവതരിപ്പിച്ചു. മിക്കവാറും സ്ഥലങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഉണ്ടെങ്കിലും ചിലയിടങ്ങളിൽ പല പ്രശ്നങ്ങളാൽ ഓൺലൈൻ സൗകര്യം ലഭ്യമാവാത്തതിനാൽ പരീക്ഷകൾക്ക് ഈ ക്ളാസുകൾ പരിഗണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് കൂടി പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ രാവിലെയാവും ക്‌ളാസ്സുകളുടെ ക്രമീകരണം.

Post a Comment

0 Comments