NEWS UPDATE

6/recent/ticker-posts

ചട്ടഞ്ചാലിലെ അഷ്‌റഫ് മൗലവി നിര്യാതനായി

ചട്ടഞ്ചാല്‍: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുന്നി പ്രവര്‍ത്തകനും എയ്യള പരേതനായ ബി എച്ച് അഹമ്മദിന്റെ മകനുമായ അഷ്‌റഫ് മൗലവി(44) നിര്യാതനായി.[www.malabarflash.com]

മാതാവ്: പരേതയായ ബീഫാത്തിമ. ഭാര്യ സുഹറ, മക്കള്‍ ഫള്‌ലുറഹ്മാന്‍ (സഅദിയ്യ ദഅവ കോളേജ് വിദ്യാര്‍ത്ഥി), ഫാത്തിമത് ഹസൂറ, ആയിശത്ത് നാഫിയ.

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സൈതലവി ഖാസിമി, അഹമ്മദ് മൗലവി കുണിയ, ഇബ്‌റാഹീം സഅദി വിട്ടല്‍ എന്നിവര്‍ വീട്ടിലെത്തി പ്രാര്‍ത്ഥന നടത്തി. സഅദിയ്യ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ത്ഥന നടത്താനും അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments