കാസറകോട്: പട്ടികജാതി വികസന വകുപ്പിനു കീഴിൽ ലെള്ളച്ചാലിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ മോഡൽ റെസിഡൻഷ്യൽ സ്കൂൾ പതിനെട്ടാം വർഷത്തിലേക്ക്. പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ തുടങ്ങി.[www.malabarflash.com]
അഞ്ചാംതരം പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് ഈ മാസം 7ന് ശനിയാഴ്ച പ്രവേശന പരീക്ഷ നടക്കും. രാവിലെ 10 മണിക്ക് പരവനടുക്കം എം ആർ എസിലാണ് ജില്ലയിലെ പരീക്ഷ.
ഓ ൺലൈനായി അപേക്ഷ നൽകിയവർക്കാണ് പരീക്ഷയെഴുതാൻ അവസരം. ഇതു വരെ അപേക്ഷ നൽകാത്തവർക്ക് ഈ മാസം 5ന് വ്യാഴാവ്ച വരെ ഓൺലൈനായി അപേക്ഷ നൽകാൻ അവസരമുണ്ട്. ജാതി വരുമാന സർട്ടിഫികക്റ്റുകളും ഫോട്ടോയും സഹിതം അടുത്തുള്ള എസ് സി ഡി ഒ ഓഫീസിലോ ജില്ലാ ഓഫീസിലോ ഹാജരായാൽ ഓൺലൈൻ അപേക്ഷ നൽകുന്നതിന് സഹായം ലഭിക്കും
http://www.stmrs.in വഴി നേരിട്ടും അപേക്ഷ നൽകാം.
കുടുംബ വാർഷിക വരുമാമാനം ഒരു ലക്ഷത്തിൽ താഴെയുള്ള നിലവിൽ നാലാം തരത്തിൽ പഠിക്കുന്നരവരാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥിികൾക്കു പുറമെ ഏതാനും സീറ്റുകൾ മറ്റു വിഭാഗത്തിൽ പെട്ടവർക്ക് മാറ്റി വെച്ചിട്ടുണ്ട്.
2002 ൽ തുടങ്ങിയ വെള്ളച്ചാൽ എം ആർ എസിൽ നിലവിൽ 160 ലേറെ വിദ്യാർത്ഥികളുണ്ട്. 2008 മുതൽ തുടർച്ചയായ 12 വർഷവും പത്താം ക്ലാസ്സിൽ 100 ശതമാനം വിജയം നേടിയെടുത്ത സ്കൂളിൽ ഹയർ സെക്കന്റി ആരംഭിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്.

സ്കൂൾ സ്പോർട്സ്, ഗെയിംസ് ഇനങ്ങളിലും ശാസ്ത്ര -ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐ .ടി- പ്രവൃത്തി പരിചയമേളകളിലും ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി അംഗീകാരം നേടിയിട്ടുണ്ട്.
8.18 ഏക്കർ വിസ്തൃതിയുള്ള ക്യാമ്പസ്സിൽ വിശാലമായ ഹോസ്റ്റൽ കെട്ടിടത്തിനു പുറമെ ഹയർസെക്കണ്ടറി വരെ ക്ലാസ്സുകൾ നടത്താൻ സൗകര്യമുള്ള സ്കൂൾ കെട്ടിടം പ്രത്യേകമായുണ്ട്. ഹയർ സെക്കന്ററി ഹോസ്റ്റൽ കെട്ടിട നിർമാണം അന്തിമ ഘട്ടത്തിലാണ്.
പതിനായിരത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറി, ആധുനിക സൗകര്യങ്ങളുള്ള ശാസ്ത്ര ലാബ് (ബയോളജി, കെമിസ്ട്രി, ഫിസിക്സ്) എെ.ടി. ലാബ് സോളാർ സിസ്റ്റം, മിനി ഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളുണ്ട്. വിശാലമായ കളിസ്ഥലം നിർണം പുരോഗമിക്കുന്നു.
പോലീസ് കേഡറ്റ്, വിവിധ ക്ലബ്ബുകൾ എന്നിവക്കു പുറമെ സംഗീത പരിശീലവും നൽകുന്നു.
0 Comments