NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

ഒമാനില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് കണ്ണൂര്‍ സ്വദേശി മരിച്ചു

മസ്‌കത്ത്: നിസ്‌വയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് കണ്ണൂര്‍ സ്വദേശി മരിച്ചു. ചുഴലി കുന്നുംപുറത്ത് പുതിയപുരയില്‍ അബ്ദു പൂക്കോത്ത്- ഖദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാഹിര്‍ (30) ആണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പ്രഭാതനമസ്‌കാരശേഷം കളിയാരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍തന്നെ കുഴഞ്ഞുവീണതായി സുഹൃത്തുക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സീബിലെ മജാന്‍ ഫ്യൂച്ചര്‍ മോഡേണ്‍ എല്‍എല്‍സി ജീവനക്കാരനായ ഷാഹിര്‍ ആറുവര്‍ഷമായി ഒമാനിലുണ്ട്. ഏതാനും മാസം മുമ്പാണ് നിസ്‌വയിലേക്ക് സ്ഥലംമാറിയെത്തിയത്. 

ഭാര്യ ഷിഫാന ഒമാനില്‍ ഒപ്പമുണ്ടായിരുന്നു. ഗര്‍ഭിണിയായ ഇവരെ മരണവിവരം അറിയിക്കാതെ നാട്ടിലേക്കയച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിസ്‌വ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

Post a Comment

0 Comments