NEWS UPDATE

6/recent/ticker-posts

രക്ഷിക്കാൻ പരമാവധി ശ്രമിച്ചു; ഇതേ നിലയിൽ 4 പേർ കൂടി : ആരോഗ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. രോഗിയെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെന്ന് മന്ത്രി അറിയിച്ചു.[www.malabarflash.com]

തീവ്രമായ ആരോഗ്യപ്രശ്നങ്ങൾ സ്ഥിതി സങ്കീർണമാക്കി. ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിതി വഷളാക്കി. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേർ കൂടി ഉണ്ടെന്ന് മന്ത്രി അറിയിച്ചു.

മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ല. ഭാര്യയേയും മറ്റും മൃതദേഹം വിഡിയോയിലുടെ കാണിച്ചു കൊടുത്തു. മൃതദേഹം പാക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ ആരേയും കാണിക്കില്ല. പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം. നാലു പേർ മാത്രമേ പങ്കെടുക്കാവൂ. കലക്ടർ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

ലോക് ഡൗൺ ലംഘിച്ച് ഇപ്പോഴും ചിലർ ഇറങ്ങി നടക്കുന്നുണ്ട്. കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. 

എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചുള്ളിക്കൽ സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടാണ് അന്തരിച്ചത്. 69 വയസായിരുന്നു. ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്ന ഇയാൾ ശനിയാഴ്ച  രാവിലെ 8നു മരിച്ചുവെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ പറഞ്ഞു.

Post a Comment

0 Comments