Top News

കോട്ടിക്കുളത്ത് കൊറോണയെന്ന് വ്യാജപ്രചരണം; ജനങ്ങള്‍ ആശങ്കയില്‍

ഉദുമ: കോട്ടിക്കുളത്ത് കൊറോണ സ്ഥിതീകരിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കി.[www.malabarflash.com]

ഒരാഴ്ച മുമ്പ് വിദേശത്ത്‌ നിന്നെത്തിയ കോട്ടിക്കുളത്തെ യുവാവിന് കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നാണ് വാട്ട്‌സ്ആപില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. യുവാവിന്റെ പേര് അടക്കം വെളിപ്പെടുത്തിയാണ് പ്രചരണം.

എന്നാല്‍ ശബ്ദ സന്ദേശത്തില്‍ പറയപ്പെടുന്ന യുവാവ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനതാവളം വഴി ഒരാഴ്ച മുമ്പ് വിദേശത്ത്‌  നിന്നും നാട്ടിലെത്തിയതാണ്. വിദേശങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവരെ സര്‍ക്കാര്‍ പ്രത്യേകം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി കോട്ടിക്കുളത്തെ യുവാവുമായി ആരോഗ്യ വകുപ്പ് ബന്ധപ്പെടുകയും മുന്‍കരുതലുകള്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെയാണ് പ്രദേശിക വാട്ട്‌സാആപ് ഗ്രൂപ്പില്‍ വ്യാജ ശബ്ദ സന്ദേശത്തിലൂടെ യുവാവിന് കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും ജനങ്ങള്‍ ആകെ ഭീതിയിലാണെന്ന രീതിയിലും പ്രചരിപ്പിക്കുന്നത്. ഈ സന്ദേശം മററു ഗ്രൂപ്പുകളിലേക്കും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തെ കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയതാണ് വിവരം.

കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിയതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സംസ്ഥാനത്ത് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, രണ്ട് പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.

അതേ സമയം കോട്ടിക്കുളത്തെ യുവാവുമായി വ്യക്തി വൈരാഗ്യമുളളവര്‍ മന:പൂര്‍വ്വം വ്യാജപ്രചരണം നടത്തിയതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്‌

Post a Comment

Previous Post Next Post