ആലുവ: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎയുടെ ആലുവയിലെ വസതിയിൽ വിജിലൻസ് റെയ്ഡ്.[www.malabarflash.com]
ആലുവ മണപ്പുറം റോഡിലെ ‘പെരിയാർ ക്രസന്റ്’ വീട്ടിലാണ് വിജിലൻസ് റെയ്ഡിനെത്തിയത്. കളമശേരി എംഎൽഎയായ ഇബ്രാഹിംകുഞ്ഞ് നിയമസഭാ സമ്മേളത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്താണ്. റെയ്ഡ് നടക്കുമ്പോൾ എംഎൽഎയുടെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച റെയ്ഡ് രാത്രി 10 നാണ് അവസാനിച്ചത്.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്നു വിജിലൻസ് സെർച്ച് വാറണ്ട് വാങ്ങിയായിരുന്നു റെയ്ഡ്. 20 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുക്കുന്നത്. മുസ്ലീംലീഗ് നേതാക്കളും പ്രവർത്തകരും റെയ്ഡ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ അഞ്ചാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. മുൻ പിഡബ്ല്യുഡി മുൻ സെക്രട്ടറി ടി.ഒ. സൂരജ് വീണ്ടും ഇബ്രാഹിംകുഞ്ഞിനെതിരെ മൊഴി നൽകിയ സാഹചര്യത്തിലാണ് വിജിലൻസ് കേസിൽ അദ്ദേഹത്തെ അഞ്ചാം പ്രതിയാക്കിയത്.

പാലാവരിട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട് അന്ന് മരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഒപ്പുവച്ചശേഷമാണ് ആർഡിഎസ് കമ്പനിക്ക് മുൻകൂർ പണം അനുവദിച്ചതെന്നും താൻ മാത്രം എടുത്ത തീരുമാനമല്ലെന്നും ടി.ഒ. സൂരജ് മൊഴി നൽകിയിരുന്നു. കേസിൽ തന്നെ പ്രതി ചേർത്താൽ അതിൽ മന്ത്രികൂടി ഭാഗമാകുമെന്നുമൊണ് സൂരജിന്റെ നിലപാട്.
ഈ കേസിൽ ഇബ്രാഹിംകുഞ്ഞിനെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. കമ്പനികൾക്ക് മുൻകൂർ പണം നൽകാൻ മന്ത്രിസഭയാണ് തീരുമാനിച്ചതെന്നും അതനുസരിക്കുകയാണു ചെയ്തതെന്നുമാണ് ഇബ്രാഹിംകുഞ്ഞിന്റെ മൊഴി.

0 Comments