തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ രണ്ടും തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.[www.malabarflash.com]
എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് ഒരു കേസ്. കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് അസുഖങ്ങൾ ഒന്നുംതന്നെ ഇല്ലെന്നും സർക്കാർ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്നും കാണിച്ച് സാമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരി എന്നയാളെ പ്രതിയാക്കിയാണ് രണ്ടാമത്തെ കേസ്.
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരേയാണ് കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

0 Comments